test del 5 copy of del 3
‘വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല, ഏത് സമയത്തും യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാർ’

ടെൽ അവീവ് ∙ ഇറാനുമായുള്ള യുദ്ധത്തിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല എന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്.ഇസ്രയേൽ ഏത് സമയത്തും യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, വിരൽ കാഞ്ചിയിലാണ് എന്നും മുന്നറിയിപ്പ് നൽകി. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും വെടിനിർത്തലിനു സമ്മതിക്കാൻ യുഎസ് അദ്ദേഹത്തെ നിർബന്ധിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. യുഎസ് തങ്ങളെ അതിശയിപ്പിക്കുകയല്ല ചെയ്തതെന്നും മറിച്ച് ഇസ്രയേലുമായി ഏകോപിപ്പിച്ചാണ് ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ മികച്ചവരാണ് എന്ന് ട്രംപ് തന്നോട് പറഞ്ഞതായി നെതന്യാഹു അവകാശപ്പെട്ടു. ‘‘ട്രംപും ഞാനും എല്ലാ ദിവസവും സംസാരിക്കാറുണ്ട്. ഞങ്ങളുടെ ബന്ധം നല്ലതല്ലെന്ന വിലയിരുത്തലുകൾ കേൾക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിക്കാറുണ്ട്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
Source link


