LATEST
വെഞ്ഞാറുംമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം; ഒന്നിൽ കൂടുതൽ വാഹനങ്ങളിൽ ഇടിച്ചു

തിരുവനന്തപുരം: വെഞ്ഞാറുംമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലും കാറിലുമിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും കാറിലുണ്ടായിരുന്നവർ പുറത്തുകടക്കാനാകാതെ കുടുങ്ങുകയും ചെയ്തു. നാട്ടുകാർ ചേർന്ന് കാറുവെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പാറകയറ്റി വന്ന ടിപ്പോർ ലോറി കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിറകിലോട്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. കാറിലും ബൈക്കിലും ഇടിച്ച് മറിഞ്ഞ ടിപ്പർ ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Source link
