test del 1

വീണ്ടും താഴേയ്ക്ക്; സ്വർണവിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,​500 രൂപയാണ്. ഒരു പവന് 600 രൂപ കുറഞ്ഞ് 1,​08,​000 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഈ മാസം 23ന് സ്വർണവില 99,480 രൂപയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്വർണവില കൂടുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർദ്ധിക്കാനുള്ള കാരണമാണ്. രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്‌തുക്കൾക്കും വില കൂടും. ക്രൂഡ് ഓയിൽ വില കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം.

അതേസമയം,​ റിസർവ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ച് 2.5 ലക്ഷം രൂപ വരെയുള്ള വായ്‌പയ്ക്ക് പണയമായി നൽകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യത്തിന്റെ 75 ശതമാനവും വായ്പ ലഭിക്കും. മൂല്യം കണക്കാക്കുമ്പോൾ തിരിച്ചടക്കേണ്ട തുകയും ഉൾപ്പെടുത്തും. 18 കാരറ്റ്, 22 കാരറ്റ് സ്വർണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവയാണ് പണയമായി സ്വീകരിക്കുന്നത്.


Source link

Back to top button