LATEST

‘കുന്ദവെെ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്, ഒരുപാട്  പ്രശ്നങ്ങൾ  സൃഷ്ടിക്കുന്നുണ്ട്’; തൃഷയെക്കുറിച്ച് പൊതുവേദിയിൽ നടൻ


നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. അടുത്തിടെ ഇരുവരും വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തതും വിവാദമായിരുന്നു. ഇപ്പോഴിതാ നടൻ പാർഥിപൻ തൃഷയെക്കുറിച്ച് നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഗലാട്ട അവാർഡ്സ് 2026 വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും പാർഥിപനോട് ചോദിക്കുന്നു. അതിനിടെ പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനിൽ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്.


Source link

Back to top button