test del 4 copy of del 3

വീട്ടിൽ കണക്കില്‍‍പ്പെടാത്ത പണം; ജഡ്ജി യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി


ന്യൂഡൽഹി∙ അലഹാബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്ന് യശ്വന്ത് വർമയ്ക്കെതിരെ പാർലമെന്റ് സമിതിയുടെ അന്വേഷണം നടക്കുകയായിരുന്നു.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിൽ യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തീ അണയ്ക്കുന്നതിനിടയിൽ ഭാഗികമായി കത്തിയ നിലയിൽ കണക്കിൽപ്പെടാത്ത വലിയൊരു തുക കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് സുപ്രീം കോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നടപടിക്ക് ശുപാർശ ചെയ്തത്.


Source link

Back to top button