LATEST

‘വീട്ടിൽ അമാനുഷിക  സംഭവങ്ങൾ നടന്നു,​ ഒരു  സ്ത്രീ  നടക്കുന്ന  ശബ്ദം  കേൾക്കാറുണ്ടെന്ന് ഭാര്യ’; വെളിപ്പെടുത്തി അക്ഷയ്  കുമാർ


അമാനുഷിക അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. താൻ ഇത്തരം അമാനുഷിക സംഭവങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും ജീവിതത്തിൽ . നടന്ന ഒരു സംഭവം ഏറെ ചിന്തിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേ കോൺക്ലേവിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പ്രേതത്തിനെ വിശ്വസിക്കുന്നുണ്ടോയെന്ന് പരിപാടിയിൽ അദ്ദേഹത്തോട് ചോദിച്ചു. ഇതിന് മറുപടിയായാണ് അനുഭവം പങ്കുവച്ചത് ‘മുൻപ് താമസിച്ചിരുന്ന വീട്ടിലാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. എന്റെ ഭാര്യ ആ വീട്ടിൽ എന്തോ അസ്വാഭാവികത ഉള്ളതായി നിരന്തരം പറഞ്ഞിരുന്നു. അവിടെ ഒരു സ്ത്രീ നടക്കുന്ന ശബ്ദം കേൾക്കാറുണ്ടെന്ന് അവൾ പറഞ്ഞു. എന്നാൽ അന്ന് ഞാൻ അത് തള്ളിക്കളഞ്ഞു. എന്റെ മകന് നാലോ അഞ്ചോ വയസുള്ളപ്പോളാണ് ഈ സംഭവം നടന്നത്. ഒരു ദിവസം എന്റെ മകൻ കിടക്കുകയായിരുന്നു. പെട്ടെന്ന് എവിടേക്കോ ചൂണ്ടി അവർ ‘ഇവിടെ നിൽക്കരുത്. പോകൂ, നിങ്ങൾ പൊയ്ക്കോളൂ’ എന്ന് പറഞ്ഞു.ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. കുറച്ച് നിമിഷത്തേയ്ക്ക് ഞാനും ഞെട്ടിപ്പോയി. എന്റെ ഭാര്യ അപ്പോൾ പറഞ്ഞു, ‘കണ്ടോ ഞാൻ പറഞ്ഞില്ലേ ഇവിടെ ആരോ ഉണ്ട്. നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു’ എന്ന്. ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ ഉണ്ടായേക്കാം. ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജങ്ങളും നിലനിൽക്കുന്നുണ്ടാകാം. നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജം ഉണ്ട്’- താരം വ്യക്തമാക്കി.


Source link

Related Articles

Back to top button