test del 3
വിഷു സ്പെഷൽ ട്രെയിനുകൾ ഏപ്രിൽ 10 മുതൽ; സ്റ്റോപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം ∙ വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മൂർ – തിരുവനന്തപുരം നോർത്ത് (06115) സ്പെഷൽ 10ന് രാത്രി 11.55ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06116) 15ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ : പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം.∙ ചെന്നൈ സെൻട്രൽ – കൊല്ലം (06119) സ്പെഷൽ 15ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (06120) 16ന് രാവിലെ 10.40ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. കോട്ടയത്തും ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ട്.
Source link


