LIFESTYLE NEW
വിശ്രമ വേളകളിലെ ജേക്കബിന്റെ വെറൈറ്റി കൃഷി ഹിറ്റ് , ഒരു ദിവസം സമ്പാദിക്കുന്നത് 2000 രൂപ

പള്ളുരുത്തി: എം.എൽ.എ റോഡ് തച്ചപ്പള്ളിവീട്ടിൽ ടി.ജെ. ജേക്കബ് കാന്താരി കൃഷിയിലൂടെ മികച്ച വരുമാനം നേടുന്നു. ഇലക്ട്രീഷ്യനായ ഇദ്ദേഹം ജോലിയില്ലാത്ത സമയത്താണ് കൃഷിയിലേക്കിറങ്ങിയത്. ദിനംപ്രതി 5കിലോ കാന്താരിവരെ വിൽക്കുന്ന ജേക്കബിന് ഭാര്യ ഗ്രേസിയാണ് കൃഷിയിൽ കൂട്ട്.വീട്ടിലെത്തുന്നവർക്ക് 100 ഗ്രാമിന് 40 രൂപ നിരക്കിലും കിലോയ്ക്ക് 400 രൂപയ്ക്കുമാണ് കാന്താരി നൽകുന്നത്. വിനാഗിരിയിൽ ഉപ്പിലിട്ട കാന്താരിയും കുപ്പിയിലാക്കി വിൽക്കുന്നുണ്ട്. കടകളിൽ കിലോയ്ക്ക് 800 മുതൽ 1000രൂപവരെ ഈടാക്കുമ്പോഴാണ് ജേക്കബ് കുറഞ്ഞനിരക്കിൽ വിൽക്കുന്നത്. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഉത്തമമായതിനാൽ ആവശ്യക്കാർ ഏറെയാണ്.
Source link


