വിവാഹം കഴിക്കാന്‍ താത്പര്യമില്ല, പരിഹാരമായി ഏറ്റവും വിലപ്പെട്ടത് ഒഴിവാക്കി യുവതി

‘ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല’. കാലം എത്ര മുന്നോട്ട് പോയാലും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന വാചകമാണിത്. വിവാഹം കഴിച്ചില്ലെങ്കില്‍ അത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പരാജയമാണ് എന്ന വിശ്വാസം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മക്കളെ സ്വന്തം ഇഷ്ടത്തിന് വളരാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍പ്പോലും സമൂഹത്തിന്റെ ഈ ചോദ്യം ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തില്‍ പെട്ടുപോകാറുണ്ട്.വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് സ്വന്തം അഭിപ്രായം പോലും പറയാന്‍ കഴിയാതെ ഇഷ്ടമല്ലാത്ത ജീവിതം തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട എത്രയോ സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഒരു യുവതി കണ്ടെത്തിയ മാര്‍ഗം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ തലമുടി മൊട്ടയടിച്ചുകൊണ്ടാണ് വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കാജല്‍ എന്ന യുവതിയാണ് ഇത്തരമൊരു നീക്കം നടത്തിയത്.തനിക്ക് ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായിരുന്നു നീളന്‍ മുടിയെന്നും എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വളരെ നിസാരമായി എടുത്ത തീരുമാനമായിരുന്നില്ല മുടി മൊട്ടയടിക്കാനുള്ളതെന്നും യുവതി പറഞ്ഞു. സമൂഹം സൃഷ്ടിച്ച മാനദണ്ഡങ്ങള്‍ കാരണം വിവാഹം കഴിക്കേണ്ട അവസ്ഥയെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗമായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Source link



