test del 3
വിവാദ പ്രസംഗം: ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസിനെതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി

തിരുവനന്തപുരം ∙ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകി കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ. ഏപ്രിൽ 5ന് കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ, മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രാകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ‘പ്രോ-പാക്കിസ്ഥാൻ’ ശക്തികൾ നിയന്ത്രണം പിടിക്കുമെന്ന് പറഞ്ഞതോടൊപ്പം ഹിന്ദു- ക്രിസ്ത്യൻ വനിതകൾ ‘ലവ് ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ചുവെന്നുമാണ് പരാതി.പരാതിയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാനും അന്വേഷണം ആരംഭിക്കാനും ഡിജിപിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ജെ.എസ്. അഖിലിന്റെ ആവശ്യം.
Source link

