LATEST

വിദേശ വനിതയെ ഉപദ്രവിച്ച തമിഴ്നാട് സ്വദേശി പിടിയിൽ


വർക്കല: വിദേശ വനിതയെ ഉപദ്രവിച്ച തമിഴ്നാട് സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്ട്രിക്കൽ എൻജിനിയറാണ് പിടിയിലായത്.യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് യുവാവ് മുറിയിൽ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.ഫോട്ടോ: ആൻഡ്രു


Source link

Related Articles

Back to top button