CINEMA
വിദേശ നാണയ ശേഖരം താഴേക്ക്

സ്വർണം വിറ്റൊഴിഞ്ഞ് റിസർവ് ബാങ്ക്കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് സ്വർണം വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ ഇടിയുന്നു. മാർച്ച് 20ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1140 കോടി ഡോളർ കുറഞ്ഞ് 69,834 കോടി ഡോളറിലെത്തി. തൊട്ടുമുൻപത്തെ വാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 705 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. ഫെബ്രുവരി അവസാന വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,849 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു.പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ രൂപയുടെ സ്ഥിരത ഉറപ്പാക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതും സ്വർണ വിലയിലുണ്ടായ തകർച്ചയുമാണ് തിരിച്ചടിയായത്. മൂന്നാഴ്ചയ്ക്കിടെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യത്തിൽ 3,015 കോടി ഡോളറിന്റെ ഇടിവുണ്ടായി.കഴിഞ്ഞ വാരം സ്വർണ ശേഖരം ഗണ്യമായി കുറഞ്ഞു. സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 1,349 കോടി ഡോളർ കുറഞ്ഞ് 11,719 കോടി ഡോളറായി. ഡോളർ, യെൻ, യൂറോ എന്നിവ അടക്കമുള്ള വിദേശ കറൻസികളുടെ മൂല്യം ഇക്കാലയളവിൽ 213 കോടി ഡോളർ ഉയർന്ന് 55,770 കോടി ഡോളറിലെത്തി.
Source link


