test del 5 copy of del 3
വിദേശത്തു നടന്ന ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ എഡിജിപി; ആരോപണം പരിഗണിക്കാൻ ഹൈക്കോടതി

കൊച്ചി ∙ എഡിജിപി എസ്. ശ്രീജിത്ത് വിദേശത്തു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തതു സംബന്ധിച്ചുള്ള പരാതിയിലെ ആരോപണങ്ങൾ പരിഗണിക്കാനും നിയമാനുസൃതം ഉചിതമായ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ, 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു.എന്നാൽ ദുബായിൽ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം എസ്. ശ്രീജിത്ത് അറിയിച്ചിരുന്നതായി കാണിക്കുന്ന അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. അതേസമയം, വിദേശത്തു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന്റെ രേഖകൾ സർക്കാർ ഹാജരാക്കിയിട്ടില്ല.ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന കാലത്തെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സസ്പെൻഷൻ ഫയലുകൾ, സ്ഥലംമാറ്റ ഓർഡറുകൾ എന്നിവ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Source link


