CINEMA

‘വിജയ്‌യും ഒരു മനുഷ്യനല്ലേ’; തൃഷയെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ഖുഷ്‌ബു


ചെന്നൈ: നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌‌‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്‌ബു സുന്ദർ. അതവരുടെ സ്വകാര്യ ജീവിതമാണെന്നും അത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നുമായിരുന്നു ഒരഭിമുഖത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് നടിയുടെ പ്രതികരണം. ‘ആളുകൾക്ക് ഇതിലെന്താണ് കാര്യമെന്ന് എനിക്ക് മനസിലാകുന്നില്ല. അതവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ സ്വകാര്യജീവിതം ജനങ്ങളെ ബാധിക്കുകയാണെങ്കിൽ അപ്പോൾ നമുക്ക് സംസാരിക്കാം. അവരുടെ സ്വകാര്യ ജീവിതത്തിൽ തലയിടേണ്ട കാര്യം ജനങ്ങൾക്കില്ല. ആളുകൾ എന്തിനാണ് ഇത് വലിയ കാര്യമായെടുക്കുന്നത്? അവർക്ക് അവരുടെ ജീവിതം നോക്കാനറിയാം. ജനങ്ങളെ അത് ബാധിക്കുന്നില്ല’- എന്നായിരുന്നു വിജയ്‌യും തൃഷയും ഒരു ചടങ്ങിന് ഒരുമിച്ചെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഖുഷ്‌ബുവിന്റെ മറുപടി.


Source link

Related Articles

Back to top button