LATEST
വിജയരാഘവൻ പരാജയരാഘവനായി : ജി. സുധാകരൻ

ആമ്പലപ്പുഴ: വിജയരാഘവൻ പരാജയ രാഘവനായി മാറിയെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയരാഘവൻ ഏത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രസംഗിക്കാൻ പോയാലും ആ സ്ഥാനാർത്ഥി തോൽക്കും. കൊല്ലത്ത് മുകേഷിനുവേണ്ടി പ്രസംഗിക്കാൻ പോയി മുകേഷ് തോറ്റു. വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലെത്തിയപ്പോഴാണ് അതിന്റെ വിലപോയത്. ബ്രാഞ്ചിൽ പോലും ഇരുത്താൻ യോഗ്യതയില്ല. എം.എ ബേബി ഗാന്ധിയനാണ്. പ്ലേറ്റ് കഴുകുന്നത് കണ്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു.
Source link



