LATEST

പാലായിൽ പൊരുതുന്നത് മുൻ എം.എൽ.എ മക്കൾ


കോട്ടയം : മുൻ നിയമസഭാംഗങ്ങളായ മൂന്ന് പേരുടെ മക്കളാണ് പാലായിൽ പോരിനിറങ്ങുന്നത്. കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ.മാണി, മാണി സി.കാപ്പൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരാണ് ആ സ്ഥാനാർത്ഥികൾ. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം. മന്ത്രിയായും എം.എൽ.എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിജയം തുടരാൻ കഴിഞ്ഞ തവണ മകൻ ജോസ് കെ.മാണിയ്ക്ക് കഴിഞ്ഞില്ല. അന്ന് മാണി സി.കാപ്പനോട് തോറ്റത് 15386 വോട്ടുകൾക്ക്.യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാൻ ജെ.കാപ്പൻ കോൺഗ്രസ് നേതാവും തിരുവിതാംകൂർ,​ തിരുക്കൊച്ചി നിയമസഭകളിൽ അംഗവുമായിരുന്നു.


Source link

Back to top button