test del 2
വാൻസിന് മുന്നിൽ സ്യൂട്ട്, ഇറാൻ നേതാക്കൾക്ക് മുന്നിൽ സൈനിക വേഷത്തിൽ; അസിം മുനീറിന്റെ ലക്ഷ്യമെന്ത് ?

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെ ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചയിൽ എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊള്ളുകയെന്നത് അതീവ പ്രാധാന്യമുള്ളതാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പാകിസ്താനിലെത്തിയിരിക്കുന്നത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരദ് കുഷ്നർ എന്നിവരും ഈ സംഘത്തിലുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അടക്കമുള്ളവരുണ്ട്.പാകിസ്താനിലെത്തിയ ഉന്നതതല സംഘങ്ങളെ സൈനിക മേധാവി അസിം മുനീറാണ് സ്വീകരിച്ചത്. നേതാക്കളെ സ്വീകരിക്കാനെത്തിയ അസിം മുനീറിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുഎസ് സംഘത്തെ സ്വീകരിക്കുമ്പോൾ ഒരു വേഷത്തിലും ഇറാൻ നേതാക്കളെ സ്വീകരിക്കാനെത്തിയപ്പോൾ മറ്റൊരു വേഷത്തിലുമാണ് പാക് സൈനിക മേധാവിയെത്തിയത്. മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ വേഷമാറ്റം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി എന്നിവർ ഉൾപ്പെട്ട 71 അംഗ ഇറാനിയൻ പ്രതിനിധികളെ സ്വീകരിക്കാൻ മുനീർ സൈനിക വേഷത്തിലാണ് എത്തിയത്. എന്നാൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ സ്വീകരിക്കാൻ എത്തിയതാകട്ടെ സ്യൂട്ടണിഞ്ഞാണ്. വിദേശ നേതാക്കളെ സ്വീകരിക്കുമ്പോൾ സാധാരമ സൈനിക ഉദ്യോഗസ്ഥർ എത്താറുള്ളത് യൂണിഫോമിലാണ്. എന്നാൽ അസിം മുനീർ വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയത് കൃത്യമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.അമേരിക്കക്കാർക്ക് ഒരു നയതന്ത്രജ്ഞനെന്ന നിലയിലും ഇറാന് മുന്നിൽ ഒരു പട്ടാളക്കാരനായും അദ്ദേഹം സ്വയം അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിന് ഇത് യോജിച്ചതല്ലെന്നും അദ്ദേഹം പറയുന്നു.
Source link

