LATEST

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി


തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് നൽകിയെന്നാരോപിച്ച യുഡിഎഫ് പ്രതിഷേധത്തിൽ കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തിരുന്നു. വാടാനപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ അറസ്റ്റിലേക്ക് നീണ്ട സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. എഫ് ഐ ആറിൽ തുടർനടപടിയ്‌ക്കായി പൊലീസ് കോടതിയിൽ അനുമതി തേടി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതി ഇന്ന് വാദം കേൾക്കും. തൃശൂർ മണ്ഡലത്തിന് പുറമേ തൊട്ടടുത്തുള്ള മണലൂർ മണ്ഡലത്തിലും കിറ്റ്‌വിവാദമുണ്ടായതോടെ ജില്ലയിലെ ബിജെപി നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ്. വാടാനപ്പിള്ളിയിലെ ചാമ്പ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് രാവിലെ പതിനൊന്നോടെയാണ് യു.ഡി.എഫ്, എൽ.ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ അഞ്ച് മണിക്കൂറോളം നാടകീയ രംഗങ്ങൾ അരങ്ങേറി.


Source link

Back to top button