LATEST

വരുമാനം പോലും നഷ്ടപ്പെട്ട് കച്ചവടക്കാര്‍, പതിവ് ചായ കിട്ടാതെ വലഞ്ഞ് മലയാളികള്‍


തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയില്‍ വലഞ്ഞ് കേരളത്തിലെ കച്ചവടക്കാര്‍. പ്രതിസന്ധി കൂടുതലായും ബാധിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തിലെ കച്ചവടത്തേയാണ്. തലസ്ഥാന നഗരത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന പല ഹോട്ടലുകളും തട്ടുകടകളും താത്കാലികമായി അടച്ചിരിക്കുകയാണ്. പാചകവാതക ദൗര്‍ലഭ്യം തന്നെയാണ് കാരണം. ഒന്നോ രണ്ടോ ദിവസത്തിനപ്പുറം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.കടകള്‍ അടച്ചതോടെ പതിവ് ചായകുടി പോലും മുടങ്ങിയിരിക്കുകയാണ് സാധാരണക്കാര്‍ക്ക്. പ്രതിസന്ധി എപ്പോള്‍ മാറുമെന്നറിയാത്തതിനാല്‍ തന്നെ പലയിടത്തും ജീവനക്കാര്‍ ശമ്പളമില്ലാത്ത അവസ്ഥയിലാണ്. സിലിണ്ടര്‍ വിതരണക്കാരെ വിളിക്കുമ്പോള്‍ സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് കച്ചവടക്കാരും ഹോട്ടലുടമകളും പറയുന്നത്. കേരളത്തില്‍ തെരുവുകളില്‍ തട്ടുകട വ്യാപാരം നടത്തുന്നവരെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. തിരക്കേറിയ ജംഗ്ഷനുകളില്‍ സ്ഥിതി ചെയ്യുന്ന തട്ടുകടകളില്‍ വിറക് അടുപ്പില്‍ പാചകം ചെയ്യാന്‍ കഴിയില്ല.കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിവിധ ചടങ്ങുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് പണം അടച്ചവര്‍ക്ക് പോലും വിഭവങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയാണ് നല്‍കുന്നതെന്ന് കാറ്ററിംഗ് സര്‍വീസ് നടത്തിപ്പുകാര്‍ പറയുന്നു. പല ഹോട്ടലുകളിലും ഉച്ചയൂണ് കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഒഴിവാക്കിയിരുന്നു. ഊണിനൊപ്പം കറികളുടെ എണ്ണം കൂടുതലായി പാകം ചെയ്യേണ്ടി വരുന്നുവെന്നതാണ് ഇതിന് കാരണം.


Source link

Related Articles

Back to top button