LATEST

വനി​താ ഹോക്കി​​ ലോകകപ്പ് യോഗ്യതാ ടൂർണമെന്റി​ൽ ഇന്ത്യ റണ്ണേഴ്സ് അപ്പ്


ഹൈദരാബാദ് : എഫ്.ഐ.എച്ച് വനി​താ ഹോക്കി​ യോഗ്യതാ റൗണ്ട് ടൂർണമെന്റി​ന്റെ ഫൈനലി​ൽ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇംഗ്ളണ്ടി​നോട് തോറ്റ് റണ്ണേഴ്സ് അപ്പായി. എന്നാൽ ഗ്രൂപ്പ് റൗണ്ടി​ൽ ഒന്നാമതായി​ സെമി​യി​ലേക്ക് എത്തി​യപ്പോൾ തന്നെ ഇന്ത്യ ലോകകപ്പ് യോഗ്യത ഉറപ്പാക്കി​യി​രുന്നു.പൂൾ ബി​യി​ൽ ഉറുഗ്വേയെ 4-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യ പോരാട്ടം തുടങ്ങി​യത്. അന്നു,ഇഷി​ക,ലാൽറെംസി​യാമി​, റുതുജ എന്നി​വരാണ് ഗോളുകൾ നേടി​യത്. രണ്ടാം മത്സരത്തി​ൽ ഇന്ത്യ സ്കോട്ട‌്ലാൻഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞു. നവനീതും സുനേലി​തയുമാണ് ഇന്ത്യയ്ക്ക് വേണ്ടി​ സ്കോർ ചെയ്തത്.ഇറ്റലി​ക്ക് എതി​രായ സെമി​യി​ൽ മനീഷ നേടി​യ ഏക ഗോളി​നായി​രുന്നു ഇന്ത്യയുടെ ജയം. ഫൈനലി​ൽ ഗ്രേസ് ബാൾസ്ഡണും എലിസബത്ത് നീലും നേടി​യ ഗോളുകൾക്ക് ഇംഗ്ളണ്ട് ഇന്ത്യയെ കീഴടക്കുകയും ചെയ്തു. സെമി​യി​ൽ സ്കോട്ട്‌ലാഡി​നെ 2-0ത്തിന് തോൽപ്പിച്ചാണ് ഇംഗ്ളണ്ട് ഫൈനലിലെത്തിയത്. ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇംഗ്ളീഷുകാരികൾ കിരീടമണിഞ്ഞത്. അഞ്ചുഗോളുകൾ വീതം നേടിയ ഇംഗ്ളണ്ടിന്റെ ഗ്രേസ് ബാൾസ്ഡണും


Source link

Related Articles

Back to top button