ലോക്‌സഭയിൽ വീണ്ടും ബിർള- രാഹുൽ പോര്

ന്യൂഡൽഹി: അവിശ്വാസ പ്രമേയം തള്ളിയതിനെ തുടർന്ന് സഭയിൽ തിരിച്ചെത്തിയ സ്‌പീക്കർ ഓം ബിർളയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വീണ്ടും ഉടക്ക്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ എപ്‌സ്റ്റീൻ ഫയൽ വിവാദം പരാമർശിച്ച രാഹുലിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തി. പാർലമെന്റിലെ സംസാര സ്വാതന്ത്ര്യം ചട്ടങ്ങൾക്ക് വിധേയമാണെന്ന് മറക്കരുതെന്ന് സ്‌പീക്കർ ഓർമ്മപ്പെടുത്തി.നോട്ടീസിൽ നിന്ന് വ്യതിചലിക്കാനാകില്ലെന്ന് സ്‌പീക്കർ റൂളിംഗ് നൽകി. തന്റെ പരാമർശം എണ്ണ സുരക്ഷയുമായി ബന്ധപ്പെട്ടാണെന്നും കൈവശം ചില രേഖകളുണ്ടെന്നും രാഹുൽ പറഞ്ഞു. ഹർദീപ് സിംഗ് പുരിയുടെ മകൾക്ക് ജോർജ് സോറോസിൽ നിന്ന് പണം ലഭിച്ചെന്നും ആരോപിച്ചു. ബഹളം മൂർച്ഛിച്ചതോടെ രാഹുലിന്റെ പ്രസംഗം തടസപ്പെട്ടു. സ്‌പീക്കർ മന്ത്രിയെ മറുപടിക്കായി ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി.
Source link



