LATEST

ലോകകപ്പ് ഫൈനലിനിടെ പരിധിവിട്ട പെരുമാറ്റം; ഇന്ത്യന്‍ താരത്തിന് പിഴ ചുമത്തി ഐസിസി


അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഞായറാഴ്ച നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ കിരീടം ഉയര്‍ത്തിയ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ഫൈനലിനിടെ നടന്ന ഒരു സംഭവം ഇന്ത്യന്‍ ടീമിന് നാണക്കേടുണ്ടാക്കിയിരുന്നു. ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചലിനോട് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് മോശമായി പെരുമാറിയതാണ് സംഭവം. ഈ വിഷയത്തില്‍ ഇടപെട്ട ഐസിസി, താരത്തിന് പിഴയും ചുമത്തിയിട്ടുണ്ട്.മാച്ച് ഫീയുടെ 15 ശതമാനമാണ് അര്‍ഷ്ദീപിന് പിഴ ചുമത്തിയത്. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് എറിഞ്ഞ പന്ത് ക്രീസിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ പ്രതിരോധിച്ചു, പിന്നാലെ പന്തു പിടിച്ചെടുത്ത ഇന്ത്യന്‍ പേസര്‍ റണ്‍ഔട്ട് ലക്ഷ്യമിട്ട് മിച്ചലിനു നേരെ വലിച്ചെറിഞ്ഞു, കീവീസ് താരത്തിന്റെ ശരീരത്തിലാണ് പന്ത് കൊണ്ടത്. ഇതോടെ ഡാരില്‍ മിച്ചല്‍ രോഷാകുലനായി അര്‍ഷ്ദീപിന്റെ അടുത്തേക്കെത്തി. എന്നാല്‍ ഒരു ക്ഷമാപണം പോലും നടത്താതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്.ഇതിന് പിന്നാലെ അമ്പയര്‍ ഇടപെട്ട് അര്‍ഷ്ദീപിനെ താക്കീത് ചെയ്യുകയും ചെയ്തു. അതേസമയം, രോഷാകുലനായ ഡാരില്‍ മിച്ചലിന് സമീപത്തേക്ക് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഓടിയെത്തുകയും രംഗം ശാന്തമാക്കുകയും ചെയ്തു. പൊതുവേ പാവത്താന്‍മാരായ ന്യൂസിലാന്‍ഡുകാരോട് മത്സരം വിജയിച്ച് നില്‍ക്കുമ്പോള്‍ അത്രയും അഗ്രസീവായി പെരുമാറിയത് അര്‍ഷ്ദീപിന്റെ തെറ്റാണെന്നാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്.


Source link

Related Articles

Back to top button