NATIIONAL
ലോകകപ്പ് ടീമിൽനിന്ന് പുറത്തായ താരം 37 പന്തിൽ 81, ക്യാപ്റ്റൻ വക 25 പന്തിൽ 74; ഒട്ടും കുറയ്ക്കാതെ വിരാട് കോലി– വിഡിയോ

ബെംഗളൂരു ∙ ഐപിഎൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ഇനി ധൈര്യമായി കളത്തിലിറങ്ങാം. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേരിടുന്നതിനു മുൻപേ ടീമിനെ പ്രധാന താരങ്ങളെല്ലാം ഫോമിലാണെന്ന സൂചന നൽകി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇന്റർ–സ്ക്വാഡ് പരിശീലന മത്സരത്തിൽ മിക്ക താരങ്ങളും തിളങ്ങി. ഫ്രാഞ്ചൈസിയിലെ പുതുമുഖമായ വെങ്കടേഷ് അയ്യരാണ് മത്സരത്തിൽ ഒരു ടീമിനെ നയിച്ചത്. ആദ്യ ബാറ്റു ചെയ്ത ഈ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. ജിതേഷ് (37 പന്തിൽ 81), ടിം ഡേവിഡ് (14 പന്തിൽ 36), വെങ്കടേഷ് അയ്യർ (16 പന്തിൽ 30), വിരാട് കോലി (12 പന്തിൽ 29) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് മികച്ച ടോട്ടൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ, ക്രുണാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം, 20 ഓവറിൽ 247 റൺസ് അടിച്ചുകൂട്ടി. രജത് പാട്ടീദാർ (25 പന്തിൽ 74), ദേവ്ദത്ത് പടിക്കൽ (33 പന്തിൽ 63), ക്രുണാൽ പാണ്ഡ്യ (33 പന്തിൽ 58) എന്നിവരാണ് തിളങ്ങിയത്.
Source link



