test del 2
ലോകം ഉറ്റുനോക്കിയ 90 മിനിറ്റ്, യുഎസും ഇറാനും വെടിനിർത്തൽ ധാരണയായതിങ്ങനെ

വാഷിങ്ടൺ / ടെഹ്റാൻ: വൈകുന്നേരം സമയം ഏതാണ്ട് ആറരയോടടുത്തു. യുഎസ് പ്രസിഡന്റ് ഡൊൺാൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധിയ്ക്ക് 90 മിനിറ്റ് മാത്രം ബാക്കി. ഒരു നാഗരികത പൂർണമായും അസ്തമിക്കുമെന്നും ഈ രാത്രി കഴിഞ്ഞാൽപ്പിന്നെ ഇറാനെ ഒരിക്കലും തിരികെക്കൊണ്ടുവരാൻ കഴിയില്ലെന്നുമൊക്കെ അന്ന് പകൽ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചിരുന്നു. നയതന്ത്രപരമായ മയപ്പെടുത്തലുകളോ ഒഴിഞ്ഞുമാറാനുള്ള സന്ദർഭമോ അനുവദനീയമല്ലാത്ത സമയം. പ്രഭാതഭക്ഷണത്തിന് മുമ്പ് 9 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രത്തിന്റെ ഉന്മൂലനാശം വിവരിക്കുന്ന പതിനൊന്ന് വാക്കുകളാണ് ട്രംപ് പോസ്റ്റ് ചെയ്തത്.സമയം രാതി 8.00. യുഎസ് ആക്രമണ ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കി- പാലങ്ങൾ, വൈദ്യുത നിലയങ്ങൾ, ജലസേചന സംവിധാനങ്ങൾ. ടെഹ്റാന് സമീപമുള്ള ഒരു വലിയ പാലം തകർക്കുന്നത് പോലും ട്രംപ് സൂചിപ്പിച്ചിരുന്നു. ലോകം ശ്വാസമടക്കിപ്പിടിച്ചു. ഉച്ചകഴിഞ്ഞു ഫോക്സ് ന്യൂസിനോട് സംസാരിച്ച ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ അളന്നുള്ള ശബ്ദത്തിൽ സംസാരിക്കാൻ ശ്രമിച്ചു: “ഞങ്ങൾ അവരുമായി ബന്ധം പുലർത്തുന്നുണ്ട്. തീർച്ചയായും. ചർച്ചകൾ അനുകൂലമായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ, ദിവസത്തിന്റെ അവസാനം നമുക്ക് അനുകൂലമായതെന്തെങ്കിലും ലഭിക്കും.” ലോകം കാത്തിരുന്നു.ഇറാനിലാകട്ടെ ഭരണകൂടം പ്രതികരിച്ചത് ഷഹാദത്ത് എന്ന രീതിയിൽ മാത്രമാണ്. യുവജന, കായിക മന്ത്രി രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങൾക്ക് ചുറ്റും ഒരു “മനുഷ്യ ശൃംഖല” രൂപവത്കരിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. സാധാരണജനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കുടുംബങ്ങൾ എല്ലാവരും തങ്ങളുടെ കൈകൾ കൂട്ടിക്കെട്ടി വേലികളിൽ നിൽക്കുകയായിരുന്നു. ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ ഇത് തത്സമയം സംപ്രേഷണം ചെയ്തു.അതേസമയം, സമയപരിധി തീരുന്നതിനുമുമ്പ് യു.എസ്, ഇറാനെതിരെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇസ്രയേൽ ഇറാനിലെ റെയിൽവേകളിലും പാലങ്ങളിലും ആക്രമണം നടത്തി, യു.എസ് ഖാർഗ് ദ്വീപിന്റെ എണ്ണ കയറ്റുമതി കേന്ദ്രത്തിൽ പുതിയ പ്രഹരങ്ങൾ നടത്തി.
Source link


