‘ലേഖ ചേച്ചിയുടെ കയ്യിൽ രണ്ട് തോക്കുണ്ട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെ എംജി ശ്രീകുമാർ ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തൽ

ഗായകൻ എം ജി ശ്രീകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. എം ജി ശ്രീകുമാർ ഒരു ഗാനമേളയിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് ശാന്തിവിള ദിനേഷ് ഒരു വീഡിയോ ചെയ്‌തിരുന്നു. ഇതിന് പിന്നിൽ രാജീവ് കുടപ്പനക്കുന്ന് എന്ന പ്രൊഡക്ഷൻ എക്‌സിക്യൂട്ടീന് ആണെന്ന് എം ജി ശ്രീകുമാർ കരുതുന്നുവെന്നും അത് തെറ്റാണെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.’പത്ത് മുപ്പത് വർഷം എം ജി ശ്രീകുമാറിന് രാജീവ് കുടപ്പനക്കുന്ന് വേണമായിരുന്നു. ഇപ്പോൾ ഇരുവരും ബദ്ധശത്രുക്കളായി. അടുത്തിടെ രാജീവിനെ ഞാൻ കണ്ടു. ഉടൻതന്നെ അദ്ദേഹമെന്നോട് സങ്കടം പറഞ്ഞു. എം ജി ശ്രീകുമാറിനെക്കുറിച്ച് പറയാനും പറയാൻ പാടില്ലാത്തതുമായ രഹസ്യങ്ങളെല്ലാം എന്നോട് വന്ന് പറഞ്ഞുതരുന്നത് രാജീവ് ആണെന്ന് ഏതോ എർത്ത് എം ജിയോട് പറഞ്ഞു. എം ജി രാജീവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്. അതിന് ഞാനെന്ത് വേണമെന്ന് തിരിച്ച് ചോദിച്ചു.രാജീവല്ല ശ്രീകുമാറിനെക്കുറിച്ച് എന്നോട് പറഞ്ഞത്. നടക്കാതെപോയ ഗാനമേളയുടെ സംഘാടകരാണ്. നീ പോയി ശ്രീകുമാറിന്റെ ഭാര്യ ലേഖയെ വിളിച്ച് പരാതി പറയെന്ന് ഞാൻ രാജീവിനോട് പറഞ്ഞു. പൊന്നണ്ണാ, ചേച്ചിയുടെ കൈയിൽ രണ്ട് തോക്കുണ്ട്. ഒന്ന് ശ്രീകുമാർ ചേട്ടനെ കാച്ചാനും ഒന്ന് എന്നെ കാച്ചാനും എന്നാണ് അവർ പറയുന്നത്. അവർ വല്ലതും പറഞ്ഞാൽ അതുപോലെ പ്രവർത്തിക്കുന്ന ആളാണ്. ഇതിൽ നിന്നും രാജീവ് എത്ര പാവമാണെന്ന് മനസിലാക്കാം. ഇതുപോലുള്ളവരെ പേടിപ്പിക്കുന്നത് മഹാപാപമാണ് ശ്രീകുമാറേ’ – ശാന്തിവിള ദിനേശ് പറഞ്ഞു.
Source link



