CINEMA
‘ലെെവ് വേദികളിൽ പാടിയിട്ട് അഞ്ച് വർഷമായി’; കാരണം വെളിപ്പെടുത്തി ഗായിക സുജാത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങളാണ് സുജാത പാടിയത്. ഇരുപതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലാണ് സുജാത മലയാളത്തിൽ അവസാനമായി പാടിയത്. ഇപ്പോഴിതാ ലെെവ് വേദികളിൽ പാടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുജാത. അഞ്ച് വർഷത്തോളമായി താൻ ലെെവ് വേദികളിൽ പാടിയിട്ടെന്നും തൊണ്ടയ്ക്ക് ചില പ്രശ്നങ്ങളുള്ളതിനാലാണ് വിട്ടുനിന്നതെന്നുമാണ് സുജാത വ്യക്തമാക്കിയത്. ഒരു തമിഴ് പുരസ്കാരദാന വേദിയിലായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ. പാട്ട് പരിശീലനം ഇപ്പോഴും തുടരുന്നുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവയ്ക്കുമെന്നുംഅവർ കൂട്ടിച്ചേർത്തു.
Source link


