LATEST

ദമ്പതികൾ വാടകവീട്ടിൽ രക്തംവാർന്ന് മരിച്ച നിലയിൽ


പൊൻകുന്നം (കോട്ടയം): പൊൻകുന്നം തോണിപ്പാറയിൽ വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എണ്ണയ്ക്കാട് ചേത്തയിൽ സാജൻ (34), ഭാര്യ വാഴൂർ ചെന്നാക്കുന്ന് കറുകോടിയിൽ അനുഷ (30) എന്നിവരാണ് മരിച്ചത്. രണ്ടര വയസുള്ള മകളും ഇവർക്കൊപ്പമായിരുന്നു താമസം. കുട്ടി സുരക്ഷിതയാണ്.അനുഷയുടെ കഴുത്തിൽ ആഴത്തിലും കൈയിലും മുഖത്തും പരിക്കുണ്ട്. സാജന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. അനുഷയെ കൊലപ്പെടുത്തിയശേഷം സാജൻ ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.


Source link

Back to top button