CINEMA

വിജയ്‌യും രശ്‌മികയും ഉടൻ കേരളത്തിലെത്തും? വിവാഹ വിരുന്നിലെ ചിത്രത്തിനൊപ്പം സർപ്രൈസ് പുറത്തുവിട്ട് ഹിഷാം


സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായ വിവാഹമായിരുന്നു സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും. ഇപ്പോഴിതാ താരങ്ങളുടെ ഹൈദരാബാദിലെ വിവാഹ റിസപ്‌ഷനിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൾ വഹാബ്. ഭാര്യ ആയിഷത്ത് സഫയും ഹിഷാമിനൊപ്പം ഉണ്ടായിരുന്നു. നവദമ്പതികളെ എത്രയും വേഗം കേരളത്തിൽ വച്ച് സ്വീകരിക്കാനാകട്ടെ എന്നും ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചുകൊണ്ട് ഹിഷാം കുറിച്ചു. ‘പ്രിയപ്പെട്ട വിജയ് ദേവരകൊണ്ടയ്‌ക്കും രശ്‌മിക മന്ദാനയ്‌ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. നിങ്ങൾ രണ്ടുപേരെയും കേരളത്തിലേക്ക് ക്ഷണിക്കുന്നു’- ഹിഷാം കുറിച്ചു. വിജയ് ദേവരകൊണ്ട നായകനായി 2023ൽ പുറത്തിറങ്ങിയ ‘ഖുഷി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിഷാമാണ്. 2025ൽ പുറത്തിറങ്ങിയ രശ്‌മികയുടെ ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിനും സംഗീതമൊരുക്കിയത് ഹിഷാമാണ്.


Source link

Back to top button