test del 2
ലണ്ടൻ രാഷ്ട്രീയത്തിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി രാജീവ് രാജശേഖരൻ നായർ ജനവിധി തേടുന്നു

ലണ്ടൻ: ഹാമേഴ്സ്മിത്ത് ആൻഡ് ഫുൾഹാം ബറോയിൽ നടക്കുന്ന 2026 മേയ് 7-നുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ, യു.കെ.-യിലെ പ്രമുഖവും സമ്പന്നവുമായ പ്രദേശങ്ങളിലൊന്നായ പാർസൺസ് ഗ്രീൻ & സാൻഡ്ഫോർഡ് വാർഡിൽനിന്ന് റിഫോം യു.കെ. സ്ഥാനാർഥിയായി തിരുവനന്തപുരം സ്വദേശിയായ രാജീവ് രാജശേഖരൻ നായർ മത്സരരംഗത്തിറങ്ങി. ലണ്ടനിലെ ഈ വാർഡ് ഉയർന്ന ജീവിത നിലവാരത്തിനും ശക്തമായ പ്രാദേശിക സമൂഹത്തിനും പേരുകേട്ടതാണ്. അതിനാൽതന്നെ ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. ബ്രിട്ടനിലെ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ സൂചനകൾ വ്യക്തമാണ്. റിഫോം യു.കെ. പോലുള്ള പാർട്ടികൾക്ക് ഉയർന്നുവരുന്ന ജനപിന്തുണയുടെ പശ്ചാത്തലത്തിൽ, ഈ വാർഡിലും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു.2009-ൽ ഒരു വിദ്യാർത്ഥിയായി ബ്രിട്ടനിലെത്തിയ രാജീവ്, പിന്നീട് ഇവിടെ തന്നെ ജീവിതം സ്ഥാപിക്കുകയും രാജ്യസേവനത്തെ തന്റെ ലക്ഷ്യമാക്കുകയും ചെയ്തു. 2021-ൽ ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന അദ്ദേഹം, തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് വേഗത്തിൽ മുന്നേറി. പ്രത്യേക യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രമോഷൻ നേടിയതും അദ്ദേഹത്തിന്റെ സേവനമികവിന്റെ തെളിവാണ്.ഇപ്പോൾ സൈനിക സേവനത്തിനൊപ്പം സിവിൽ സർവീസിലും പ്രവർത്തിക്കുന്ന അദ്ദേഹം, പ്രതിരോധ മന്ത്രാലയവും നീതിമന്ത്രാലയവും ഉൾപ്പെടെ ഡ്യുവൽ ബാഡ്ജ് കൈവശം വച്ചിരിക്കുന്ന അപൂർവ്വ ഉദ്യോഗസ്ഥരിൽ ഒരാളാണ്.സാമൂഹിക പ്രവർത്തനങ്ങളിലും രാജീവ് സജീവമാണ്. വൈസ് ചെയർമാൻ – യൂറോപ്പ് ഇന്ത്യ സെൻറർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ, ശ്രീ ചിത്തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ ട്രസ്റ്റി, നന്മ ഫൗണ്ടേഷൻ യു.കെ. നോഡൽ ഓഫീസർ നിലകളിലും പ്രവർത്തിക്കുന്നു.
Source link


