test del 4 copy of del 3
ലഗേജിൽ സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ ശ്രീനഗറിൽ അറസ്റ്റിൽ

ശ്രീനഗർ∙ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ബാഗേജിൽനിന്ന് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കൻ പൗരനെയും ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള സുരക്ഷാ വിഭാഗം ചോദ്യം ചെയ്ത ഇവരെ പിന്നീട് കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ മേയ് മാസം പുതുച്ചേരി വിമാനത്താവളത്തിൽവച്ച് അമേരിക്കയിൽ നിന്നുള്ള ഒരു നേത്രരോഗ വിദഗ്ധയെ ഇറിഡിയം സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് തടഞ്ഞുവച്ചിരുന്നു. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ നിരോധനത്തെക്കുറിച്ച് കൃത്യമായ അറിയിപ്പ് നൽകാൻ കഴിഞ്ഞ വർഷം ജനുവരിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിരുന്നു.
Source link

