test del 5 copy of del 3

ലക്ഷ്യങ്ങളുടെ കടുപ്പം കുറച്ചു, ഒടുവിൽ മയപ്പെടൽ ?; ട്രംപിന്റെ നിലപാടുകൾ മാറിമറിഞ്ഞ യുദ്ധക്കാലം


ഏപ്രിൽ ഒന്നിന് യുഎസ് ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ് ‘ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും. അമേരിക്കയുടെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാറായിട്ടുണ്ട്’. രണ്ടു മൂന്നാഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നാണ് അന്ന് ട്രംപ് പറഞ്ഞത്. നാല് കാര്യങ്ങളാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് യുദ്ധത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു. യുദ്ധം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴേക്കും ആ ലക്ഷ്യങ്ങളുടെ കടുപ്പം കുറച്ചിരിക്കുകയാണ് ട്രംപ്. പ്രതീക്ഷിക്കാത്തവിധം ഇറാൻ പിടിച്ചുനിന്നതോടെ സാഹചര്യം മാറിയതിന് അനുസരിച്ച് ട്രംപ് തന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലും മാറ്റം വരുത്തി. എന്തൊക്കെയായിരുന്നു ഇറാൻ യുദ്ധത്തിലൂടെ ട്രംപ് നേടാൻ ആഗ്രഹിച്ച കാര്യങ്ങൾ ? അവ യുഎസ് നേടിയോ? ഫെബ്രുവരി 28ന് ട്രംപ് പറഞ്ഞത് – ഇറാന്റെ മിസൈലുകളെയും മിസൈൽ വ്യവസായത്തെയും തകർത്തു നിലംപരിശാക്കും.യുദ്ധം ആരംഭിക്കുമ്പോൾ 2,500 ലേറെ ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നായിരുന്നു കണക്ക്. യുദ്ധം പുരോഗമിക്കേ ഇറാന്റെ മിസൈൽ ശേഖരത്തിന് കാര്യമായ നാശം വരുത്തിയെന്ന് യുഎസ് അവകാശപ്പെടുകയും ചെയ്തു. എന്നാൽ ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദിനംപ്രതി ഇരുപതോളം തവണ ഇറാൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇരുപതോളം മിസൈലുകളും മുപ്പതു മുതൽ 40 വരെ ഡ്രോണുകളും ഇറാൻ തൊടുക്കുന്നതായി യുഎഇ, ബഹ്റൈൻ, കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങളും പറയുന്നു. യുദ്ധം തുടങ്ങിയ ദിവസം മുതൽ ഇതുവരെ ബഹ്റൈനുനേരെ ഇറാൻ 466 ഡ്രോണുകളും 188 മിസൈലുകളും ഉപയോഗിച്ചെന്ന് ബഹ്റൈൻ സൈന്യം പറഞ്ഞു. ഇറാന്റെ മിസൈൽ ശേഷിയുടെ 90 ശതമാനവും നശിപ്പിച്ചെന്ന് യുഎസ് അവകാശപ്പെടുമ്പോഴും ഇറാന്റെ മൂന്നിലൊന്ന് മിസൈലുകളെ മാത്രമേ യുഎസിന് നശിപ്പിക്കാനായിട്ടുള്ളൂവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. ഇതിനു പിന്നാലെ, ഏപ്രില്‍ ഒന്നിന് നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞത് ഇങ്ങനെ ‘ഇതുവരെ കാണാത്ത തരത്തിൽ ഇറാന്റെ മിസൈൽ പദ്ധതികൾക്ക് യുഎസ് പ്രഹരമേൽപ്പിച്ചിട്ടുണ്ട്. അവരുടെ മിസൈൽ, ഡ്രോൺ വിക്ഷേപണത്തോതിൽ വലിയ കുറവു വന്നിട്ടുണ്ട്’– യുഎസ് ലക്ഷ്യങ്ങൾ ഏകദേശം കൈവരിച്ചുവെന്നു പറഞ്ഞ പ്രസംഗത്തിലെ ട്രംപിന്റെ വാക്കുകൾ നിലപാട് മയപ്പെടുത്തിയതിന്റെ പ്രത്യക്ഷ ഉദാഹരണം.


Source link

Back to top button