NATIIONAL
ലക്നൗ സൂപ്പർ ജയന്റ്സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം, സാറയുടെ പിന്തുണ ആർക്ക്? ആരാധകന്റെ ചോദ്യത്തിന് മറുപടി പുഞ്ചിരി മാത്രം

ലക്നൗ∙ ലക്നൗ വിമാനത്താവളത്തിലെത്തിയ സാറ തെൻഡുൽക്കറുടെ പിന്നാലെ കൂടി ദൃശ്യങ്ങൾ പകർത്തി ആരാധകൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെയാണോ, ഗുജറാത്ത് ടൈറ്റൻസിനെയോ പിന്തുണയ്ക്കുന്നതെന്ന ചോദ്യവുമായാണ് ഒരാൾ സാറയുടെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ പുഞ്ചിരിക്കുക മാത്രം ചെയ്ത സാറ, മറുപടിയൊന്നും നൽകാതെ നടന്നുപോയി. വിഡിയോ പകർത്തിയയാൾ തുടർച്ചയായി ഇതേ ചോദ്യം തന്നെ ആവർത്തിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകൾ പ്രത്യേകിച്ചൊന്നും പറയാൻ തയാറായില്ല.അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നത്. ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് സാറ തെൻഡുൽക്കർ. ലണ്ടൻ യുണിവേഴ്സിറ്റി കോളജിൽനിന്ന് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ സാറ, സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറാണ്.
Source link


