test del 5 copy of del 3

റോഡിലൂടെ പോയവർ കണ്ടത് കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയരുന്നത്; ഒഴിവായത് വൻ ദുരന്തം


കോഴിക്കോട് ∙ താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. എൻജിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേർന്ന് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച രാവിലെ കൂരോട്ടുപാറയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ താമരശ്ശേരി ഡിപ്പോയിലെ ബസ്സിനാണ് തീപിടിച്ചത്. റോഡിന്റെ അരികിലൂടെ പോയവരാണ് ബസിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ബഹളം വച്ചത്. ഇതോടെ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. തുടർന്ന് സമീപവാസികളും ഡ്രൈവറും കണ്ടക്ടറും ചേർന്ന് സമീപത്തെ വീട്ടിൽ നിന്നു പാത്രങ്ങളിൽ വെള്ളം എത്തിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർ ഫോഴ്സ് സംഘവും സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.


Source link

Back to top button