test del 3
റെയിൽവേ ട്രാക്കിൽ കിടന്ന് പ്രചാരണം: നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ ∙ തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി ലാൽഗുഡിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന നടൻ മൻസൂർ അലി ഖാനെതിരെ കേസ്. തിരുച്ചിറപ്പള്ളി ലാൽഗുഡിയിൽ സ്വന്തം പാർട്ടിയായ ഇന്ത്യ ജനനായക പുലികൾ കക്ഷിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ പ്രചാരണത്തിനിടെയാണു കല്ലക്കുടി റെയിൽവേ സ്റ്റേഷനിൽ കയറി നെയിം ബോർഡിനു മുന്നിൽ റെയിൽവേ ട്രാക്കിൽ കിടന്നത്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പാതയാണു താൻ പിന്തുടരുന്നതെന്നു പറഞ്ഞായിരുന്നു പ്രകടനം. ഡിഎംകെയെയും അണ്ണാഡിഎംകെയെയും കണ്ടു സീറ്റിനായി അഭ്യർഥിച്ചെങ്കിലും ഇരുവരും കയ്യൊഴിഞ്ഞിരുന്നു. തുടർന്നാണു സ്വതന്ത്രനായത്. സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും ട്രാക്കിൽ കിടന്നതിനുമാണ് ആർപിഎഫ് കേസെടുത്തത്.
Source link


