test del 3

റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മര്‍ദിച്ചതായി പരാതി


തിരുവനന്തപുരം∙ റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മര്‍ദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകള്‍ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് അറുപത്തിനാലുകാരനായ ഡ്രൈവര്‍ അശോകന് മര്‍ദനമേറ്റത്. ഓട്ടോ ഡ്രൈവറെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി.ആര്‍.പി, എസ്.ഐ ജയനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രീ പെയ്ഡ് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു. തമ്പാനൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.


Source link

Back to top button