റീഗൽ ജുവലേഴ്സ് പാലക്കാട്ടേക്കും

പുതിയ ഷോറൂം മഞ്ജു വാര്യർ 15ന് ഉദ്ഘാടനം ചെയ്യും തൃശൂർ: സ്വർണാഭരണ മേഖലയിലെ പ്രമുഖ ഹോൾസെയിൽ ആൻഡ് മാനുഫാക്ച്ചറിംഗ് സ്ഥാപനമായ റീഗൽ ജുവലേഴ്സിന്റെ പാലക്കാട് ഷോറൂമിന്റെ ഉദ്ഘാടനം 15ന് രാവിലെ 10ന് ബ്രാൻഡ് അംമ്പാസഡർ മഞ്ജു വാര്യർ നിർവഹിക്കും. കേരളത്തിലെ സ്വർണാഭരണ വ്യാപാര ചരിത്രത്തിൽ സ്വർണാഭരണങ്ങൾക്ക് ഹോൾസെയിൽ വിലയെന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗൽ ജുവലേഴ്സിന്റെ പാലക്കാട് ടൗൺ ബസ് സ്റ്റാൻഡ് റോഡിലെ പുതിയ ഷോറൂമിൽ വൈവിദ്ധ്യമായ ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്. എക്സ്ക്ലൂസീവായ സ്വർണാഭരണ കളക്ഷനുകൾ മികച്ച ലാഭത്തോടെ വാങ്ങാൻ അവസരമൊരുക്കുന്നതാണ് റീഗൽ ജുലേഴ്സിനെ ജനകീയമാക്കുന്നത്. ട്രെൻഡിംഗ് ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷൻസ്, കേരള ട്രഡീഷണൽ ഓർണമെന്റ്സ്, ബോംബെ കൽക്കട്ട കളക്ഷൻസ്, ചെട്ടിനാട്, നഗാസ്, ആന്റിക്ക്, പോൾക്കി ആഭരണങ്ങൾ, അന്താരാഷ്ട്ര സെർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങൾ, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയവയുടെ അപൂർവശേഖരമാണ് ഒരുക്കിയിരിക്കുന്നത്.ആധുനികവും പരമ്പരാഗതവുമായ അഭിരുചികൾക്ക് അനുയോജ്യമായ വിപുലമായ കളക്ഷനുണ്ട്. വിവാഹ പർച്ചേസുകൾക്കായി പ്രത്യേക വിഭാഗവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 85 12 90 90 90.
Source link
