CINEMA

റിലീസ് മാറി , പള്ളിചട്ടമ്പി വിഷു ദിനത്തിൽ


ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പി വിഷുദിനത്തിലേക്ക് റിലീസ് നീട്ടി.ഏപ്രിൽ 10ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയത് കൊണ്ടാണ് റിലീസ് നീട്ടിവച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്. സാങ്കേതികമായ ഇൗ തടസം നേരിടുന്നതിനാൽ സിനിമയുടെ റിലീസ് ഏപ്രിൽ 15 ലേക്ക് മാറ്റിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിചട്ടമ്പി’ പറയുന്നത്. കയാദു ലോഹറാണ് നായിക . വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു. ടിജോ ടോമിയാണ് ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് സഹനിർമ്മാതാക്കൾ.വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് , സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റെ ബാനറിൽ ചാണുക്യ ചൈതന്യ ചരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.


Source link

Back to top button