test del 5 copy of del 3
റഷ്യൻ എണ്ണയ്ക്ക് ‘കടൽ ക്ഷാമം’; ഉള്ളതുവാങ്ങാൻ ഇന്ത്യ-ചൈന മത്സരം, മറിച്ചുവിറ്റ് ലാഭമുണ്ടാക്കി ചൈന, ഇളവിന് കുരുക്കിട്ട് യുഎസും

തുടർച്ചയായ രണ്ടാം മാസവും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത എതിരാളി. ഹോർമുസ് പ്രതിസന്ധിക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ-ചൈന മത്സരം മുറുകുന്നു. ക്രൂഡ് ഓയിൽ വരവ് കുറഞ്ഞതോടെ വിപണിയിൽ ലഭ്യമായ എണ്ണ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. അടുത്ത മാസങ്ങളിലും ഈ ‘മത്സരം’ തുടരുമെന്നാണ് റിപ്പോർട്ട്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ചൈന മറ്റുരാജ്യങ്ങൾക്ക് മറിച്ചു വിൽക്കുന്ന ആരോപണങ്ങൾക്കിടെയാണിത്. ഇറാൻ ഉൽപാദിപ്പിക്കുന്ന 98 ശതമാനം ക്രൂഡ് ഓയിലും കുറഞ്ഞ വിലയിൽ വാങ്ങിയിരുന്നത് ചൈനയാണ്. എന്നാൽ ഹോർമുസിലെ യുഎസ് നാവിക ഉപരോധം ഉള്ളതിനാൽ ഇറാന്റെ എണ്ണ ഇനി എന്നു കിട്ടുമെന്ന് ഉറപ്പില്ല. യുഎസ് കണ്ണുവെട്ടിച്ച് ഹോർമുസ് കടന്ന ഇറാൻ കപ്പലുകളെ പിടികൂടുകയും ചെയ്തു. ഇതോടെ ഇറാനെ ഒഴിവാക്കി റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാതെ ചൈനയ്ക്ക് മറ്റു വഴികളില്ലാതായി. നാലു മാസത്തോളം ഉപയോഗിക്കാനാകുന്ന ക്രൂഡ് ഓയിൽ ശേഖരമുണ്ടെങ്കിലും കൂടുതൽ വാങ്ങാനുള്ള ശ്രമങ്ങൾ ചൈന തുടരുകയാണ്. പ്രതിസന്ധി കനക്കും
Source link

