CINEMA

രൺ​വീർ ചി​ത്രം പ്രളയ്, ഭാഗ്യശ്രീ ബ്രോസെയും


കല്യാണി​ പ്രി​യദർശനും നായി​ക ര​ൺ​​​വീ​ർ​സിം​ഗ് ​നാ​യ​ക​നാ​കു​ന്ന​ ​പ്ര​ള​യ് ​എ​ന്ന​ ​സോം​ബി​​​ ​ത്രി​ല്ല​ർ​ ​ചി​​​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​​​ ​പ്രി​​​യ​ദ​ർ​ശ​നൊ​പ്പം​ ​ ഭാ​ഗ്യ​ശ്രീ​ ​ബ്രോ​സ​യും​ ​നാ​യി​​​ക​ .​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ആ​ണ് ​പ്ര​ള​യ്.​ ​മ​റാ​ത്തി​​​ ​ടെ​ലി​​​വി​​​ഷ​ൻ​ ​രം​ഗ​ത്തു​നിന്നാ​ണ് ​ഭാ​ഗ്യ​ശ്രീ​യു​ടെ​ ​വ​ര​വ്.​ ​ബാം​ഗ്ളൂ​ർ​ ​ഡെ​യ്സി​​​ന്റെ​ ​ഹി​​​ന്ദി​​​ ​റീ​മേ​ക്ക് ​യാ​രി​​​യാ​ൻ​ 2​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് ​ഭാ​ഗ്യ​ശ്രീ​യു​ടെ​ ​അ​ഭി​ന​യ​ ​തു​ട​ക്കം.​ ​കിം​ഗ്ഡം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​യും​ ​ത​മി​ഴ് ​ചി​ത്രം​കാ​ന്ത​യി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​യും​ ​നാ​യി​ക​യാ​യി​ .​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​ചി​ത്രം​ ​സി​യോ​ണി​ൽ​ ​ഭാ​ഗ്യ​ശ്രീ​ ​ആ​ണ് ​നാ​യി​ക.​ ​സോം​ബി​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​യ​ ​’​പ്ര​ള​യ്’​ ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ൺ​വീ​ർ​സിം​ഗ് ​ത​ന്നെ​യാ​ണ് .​ ​ജ​യ്മേ​ത്ത​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​മാ​സം​ ​തു​ട​ങ്ങി​യേ​ക്കും.​
​ര​ൺ​വീ​ർ​സിം​ഗി​ന്റെ​ ​ഭാ​ര്യ​ ​വേ​ഷം​ ​ആ​ണ് ​പ്ര​ള​യ്‌​യി​ൽ​ ​ക​ല്യാ​ണി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​നേ​ര​ത്തേ​ ​കൃ​ഷ് 3​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഡ​ക്ഷ​നി​ൽ​ ​ഡി​സൈ​ന​റാ​യി​ ​ക​ല്യാ​ണി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​മി​ക​ച്ച​ ​ക​ഥ​യു​ണ്ടെ​ങ്കി​ൽ​ ​ഭാ​ഷ​ ​ഏ​താ​യാ​ലും​ ​താ​ൻ​ ​അ​ഭി​ന​യി​ക്കും​ ​എ​ന്ന് ​ക​ല്യാ​ണി​ ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


Source link

Related Articles

Back to top button