‘രേണു സുധി ദുബായിൽ അറസ്റ്റിൽ?’; വിഷയത്തിൽ വ്യക്തതവരുത്തി താരം

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ മീഡിയ താരമായ രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം കലാരംഗത്ത് സജീവമായ രേണുവിന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് മലയാളികൾ കണ്ടത് രേണു സുധിയുടെ അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു. ആൽബങ്ങളിലും ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു എത്തിയിരുന്നു. ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസം പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. ദുബായിലെ ചില പ്രമോഷൻ പരിപാടികൾക്കും രേണു പോകാറുണ്ട്.ദുബായിൽ രേണുവിനെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ ചില വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ദുബായിലേക്ക് ഇനി പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നാണ് യുട്യൂബറുടെ വീഡിയോയിൽ പറയുന്നത്. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. എന്നാൽ ഇതെല്ലാം വ്യാജമാണെന്നാണ് രേണുവിന്റെ പ്രതികരണം. തന്നെ ആരും ദുബായിൽ നിന്ന് കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു വ്യക്തമാക്കി.’ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇതുപോലുള്ള വ്യാജ വാർത്തകൾക്ക് പിന്നിൽ. എന്നെ ബുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തീയതി നാട്ടിലേക്ക് തിരികെ വരും. അതുവരെ ഇവിടെ പ്രമോഷൻ പരിപാടികൾ ഉണ്ട്’- രേണു വ്യക്തമാക്കി.
Source link
