test del 3

രാഹുൽ ഗാന്ധിയുടെ സന്ദർശനം: അടൂർ, പത്തനംതിട്ട നഗരങ്ങളിൽ ഗതാഗത നിയന്ത്രണം


കോട്ടയം / പത്തനംതിട്ട / കണ്ണൂർ∙ രാഹുൽ ഗാന്ധിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് 30ന് പത്തനംതിട്ട ജില്ലയിൽനിന്നു തുടങ്ങും. 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംക്‌ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.


Source link

Back to top button