CINEMA

രാഷ്ട്രീയം പറയുന്ന പ്രതിഛായ മാർച്ച് 26ന്


നിവിൻപോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഛായ മാർച്ച് 26ന് തിയേറ്ററിൽ. രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമ ആണ്. ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതുകൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ, ആർ.ജെ. വിനീത, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മാണം.ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത ജസ്റ്റിൻ വർഗീസ്, ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളാണ്.


Source link

Related Articles

Back to top button