test del 1

രാത്രികാലങ്ങളിൽ പാമ്പിനെ കാണാറുണ്ടോ? ഇങ്ങനെ ചെയ്‌താൽ കടിയേൽക്കാതെ രക്ഷപ്പെടാം

വീടിനുചുറ്റും ചപ്പുചവറുകൾ നിറഞ്ഞുകിടന്നാൽ പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാമ്പിൻ വിഷം വളരെ മാരകമാണ്. കൃത്യസമയത്ത് ചികിത്സകിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാം. എന്നാൽ പാമ്പുകളെക്കുറിച്ച് നമുക്ക് അറിയാത്തതായും ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് പാമ്പുകളുടെ ഉറക്കം.

ഒരു പാമ്പ് മനുഷ്യനെക്കാൾ അധികം സമയം ഉറങ്ങാറുണ്ട്. മനുഷ്യൻ ഒരുദിവസം എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങുമ്പോൾ പാമ്പുകൾ 16 മണിക്കൂർ ഉറങ്ങുന്നു. രാജവെമ്പാലകൾ 18 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നു. പാമ്പുകൾ പൊതുവെ തണുപ്പുള്ള ചുറ്റുപാടുകളിൽ തങ്ങാനാണ് ഇഷ്‌ടപ്പെടുന്നത്. അതിനാലാണ് കരിയില കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും അവയുടെ സാന്നിദ്ധ്യം ധാരാളമായി കാണുന്നത്.

എന്നാൽ, ഇഞ്ചി, വെളുത്തുള്ളി, ഫിനൈൽ തുടങ്ങിയവയുടെ ശക്തമായ ഗന്ധം പാമ്പുകൾക്ക് സഹിക്കാനാകില്ല. അതുപോലെ തന്നെ ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചുകയറുന്നത് പാമ്പുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതിനാൽ രാത്രികാലങ്ങളിൽ പാമ്പുകളെ കാണുമ്പോൾ നല്ല വെളിച്ചമുള്ള ടോർച്ച് അവയ്‌ക്ക് നേരെ തെളിയിക്കുന്നത് കടിയേൽക്കാതെ രക്ഷപ്പെടാൻ സഹായിക്കുന്നു. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റവും അവയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലകൾക്ക് കൂടുതൽ ആയുസുണ്ട്.


Source link

Back to top button