LATEST

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥൻ


തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. സ്വത്തുവിവരങ്ങൾ മറുച്ചുവച്ചെന്ന കോൺഗ്രസിന്റെ പരാതിയെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂഷ്മ പരിശോധന താൽക്കാലിമായി മാറ്റിവച്ചിരിക്കുകയായിരുന്നു. പത്രിക സ്വീകരിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥ് പറഞ്ഞു.മുതിർന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ക്രിമിനൽ കു​റ്റമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതിൽ തെ​റ്റില്ല. പക്ഷേ എന്തിനാണു അത് മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ടു പൂട്ടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തത് ഡീലാണെന്നും ശബരി ആരോപിച്ചു.സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ആക്ഷേപം സുക്ഷ്മ പരിശോധനയ്ക്കിടയിൽ യു ഡി എഫ് ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റിവച്ചത്. ബംഗളൂരുവിലെ കോറമംഗലയിൽ 49,000​ച​തു​ര​ശ്ര​അ​ടി​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​ പ​ടു​കൂ​റ്റ​ൻ​ ​ബം​ഗ്ലാ​വി​ന്റെ​ ​വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചുവെന്നാണ് യു ഡു എഫിന്റെ ആരോപണം.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ് ആരോപണത്തിന് മറുപടിയും അദ്ദേഹം നൽകി. ആദ്യം സിപിഎമ്മും ബിജെപി ഒരുമിച്ചാണെന്ന് ആരോപിച്ചു. ഇപ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.


Source link

Related Articles

Back to top button