NATIIONAL

‘രാജസ്ഥാനില്‍ രാജാവിനെപ്പോലെ, റിയാൻ പരാഗ് എങ്ങനെ ക്യാപ്റ്റനായെന്ന് എല്ലാവർക്കും അറിയാം’: ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം


മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 2017 ഐപിഎലിൽ രാജസ്ഥാനിലെത്തിയ പരാഗ് തുടർച്ചയായി ഫോം കണ്ടെത്താതിരുന്നപ്പോഴും, ഫ്രാഞ്ചൈസിയിലെ സ്ഥിര സാന്നിധ്യമായിരുന്നു. കഴിഞ്ഞ ഐപിഎലിൽ സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ക്യാപ്റ്റൻസി ചുമതലകൾ പരാഗിനെ തേടിയെത്തിയത്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയതോടെ പരാഗിനെ രാജസ്ഥാന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. രാജസ്ഥാനിൽ രവീന്ദ്ര ജ‍‍ഡേജയുൾപ്പടെയുള്ള സീനിയർ താരങ്ങളുള്ളപ്പോഴും ക്യാപ്റ്റൻസി പരാഗിൽ എത്തിയതാണ് ശ്രീകാന്തിനു രസിക്കാതിരുന്നത്.‘‘രാജസ്ഥാൻ ടീം അത്ര മോശമല്ല. വലിയ ടീമുകളെ ഞെട്ടിക്കാനുള്ള ആയുധങ്ങൾ അവർക്കുണ്ട്. എന്നാൽ സ്വയം തകരാനും രാജസ്ഥാനു സാധിക്കും. ടോപ് ഓർഡറിലെ അഞ്ചു താരങ്ങളിൽ രണ്ടു ബാറ്റർമാർ തിളങ്ങിയാൽ പോലും എതിരാളികളെ വിറപ്പിക്കാൻ രാജസ്ഥാനു കഴിയും. യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേരുന്ന ഓപ്പണിങ് സഖ്യമാണ് ടീമിന്റെ വലിയ പ്ലസ്. ഈ താരങ്ങൾക്ക് ഒറ്റയ്ക്ക് കളികൾ ജയിപ്പിക്കാൻ‍ സാധിക്കും. എന്നാൽ രാജസ്ഥാന് കിരീടം വിജയിക്കാനാകുമെന്നു തോന്നുന്നില്ല. പ്ലേ ഓഫ് യോഗ്യതയിൽ തന്നെ 50–50 സാധ്യത മാത്രമാണുള്ളത്.’’– ശ്രീകാന്ത് വ്യക്തമാക്കി.


Source link

Related Articles

Back to top button