നാളെ തെളിയും പോർ ചിത്രം: 16-ാം ദിനം കേരളം ബൂത്തിലേക്ക്

തിരുവനന്തപുരം: തമ്മിലടിയുടെ വ്യക്തമായചിത്രം നാളെ മുതൽ പൂർണമായി സ്ക്രീനിലാവും. നാളെ വൈകിട്ട് മൂന്നിന് പത്രിക പിൻവലിക്കലിനുള്ള സമയം അവസാനിക്കും. ഇന്നേക്ക് 16-ാം ദിനം കേരളം ബൂത്തിലേക്ക്. കളത്തിലുള്ള പോരാളികളുടെ ചിത്രം നേരത്തേ വ്യക്തമാണ്. പക്ഷേ, തമ്മിലടിയുടെ ഫലമായ അടിയൊഴുക്കുകളുടെ ചിത്രം ഇനിയാണ് കൂടുതൽ തെളിയുക. അതുകൂടിയാകും ജയപരാജയങ്ങളുടെ കണക്കെഴുതുക. എരിപൊരി കൊള്ളുന്ന ചൂടിനോടും പൊരുതുകയാണ് സ്ഥാനാർത്ഥികളും സഹായികളും. പോരാട്ടത്തിന് ഉച്ചവെയിലിന്റെ ചൂടും വീറുമാണെങ്ങും.പരസ്പരം കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നലെയും പ്രചാരണത്തിന് എരിവും പുളിവും പകർന്നു. നാടുനീളെ വ്യഭിചരിച്ച്, സ്ത്രീകളെ ബലാത്സംഗം ചെയ്തവനെ പ്രതിപക്ഷ നേതാവും സംഘവും ന്യായീകരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തങ്ങൾ അന്നുമിന്നും അവളോടൊപ്പമാണെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കിയാൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെയും ഗണേശ് കുമാറിന്റെയുമൊക്കെ ചിത്രങ്ങൾ സമാന്തരമായി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
Source link



