CINEMA

രാം ചരണിന്റെ ഹൈ വോൾട്ടേജ് ഡാൻസ് 80മില്യൺ കാഴ്ചക്കാർ


രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ യിലെ “റായ് റായ് രാ രാ” ഗാനം 80 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി . അഞ്ചു ഭാഷകളിലായാണ് ഗാനം ഇത്രയധികം കാഴ്‌ചകരെ സ്വന്തമാക്കിയത്. എ. ആർ. റഹ്മാൻ ഈണം പകർന്ന ഗാനത്തിന് തെലുങ്കിൽ വരികൾ രചിച്ചത് അനന്ത ശ്രീറാം ആണ്. എ ആർ റഹ്മാൻ തന്നെയാണ് ഗാനം തെലുങ്കിൽ ആലപിച്ചത്. “വാ വാ വീരാ” എന്ന വരികളോടെ മലയാളത്തിലും എത്തിയ ഗാനത്തിന്റെ മലയാളം പതിപ്പ് രചിച്ചത് സിജു തുറവൂരും ആലപിച്ചത് ജിതിൻ രാജുമാണ്. ഏപ്രിൽ 30ന് ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു എന്നിവരാണ് മറ്റുതാരങ്ങൾ . ഛായാഗ്രഹണം – രത്നവേലു, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പി.ആർ.ഒ – ശബരി


Source link

Related Articles

Back to top button