രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ ഉറച്ച് കെ സുധാകരൻ, പ്രതികരണം രാഹുൽ ഗാന്ധിയെ കണ്ടശേഷം

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ എം.പി. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ചില പദവികൾ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഉറപ്പ് ലഭിച്ചതായും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഉറപ്പുകൾ എപ്പോൾ പ്രാവർത്തികമാക്കുമെന്നറിയില്ല. അത് ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു പോലെയാണ്.. താൻ ഒരാവശ്യവും മുന്നോട്ടു വച്ചിട്ടില്ല.തനിക്ക് നാട്ടിൽ പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കാൻ പദവി ആവശ്യമില്ല. രാഹുൽ ഗാന്ധി വിളിപ്പിച്ച് സംസാരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ കോൺഗ്രസിന്റെ കാര്യങ്ങൾ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുമെന്നുറപ്പാണ്.പാർട്ടി ആവശ്യപ്പെട്ടതു കൊണ്ടാണ് കണ്ണൂരിൽ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Source link


