LATEST

രണ്ട് തവണ ലീഡെടുത്തിട്ടും യുണൈറ്റഡിന് സമനിലക്കുരുക്ക്


ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗി​ൽ​ ​ര​ണ്ട് ​വ​ട്ടം​ ​ലീ​ഡെ​ടു​ത്തി​ട്ടും​ ​ബേൺ​മൗ​ത്തി​നോ​ട് 2​ ​-​2​ ​ന്റെ സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ്.​ ​ഹാ​രി​ ​മ​ഗ്യൂ​റി​ന്റെ ​ചു​വ​പ്പ് ​കാ​ർ​ഡും​ ​യു​ണൈ​റ്റ​ഡി​ന് ​തി​രി​ച്ച​ടി​യാ​യി.
ഗോ​ൾ​ ​ര​ഹി​ത​മാ​യ​ ​ആ​ദ്യ​ ​പ​കു​തി​യ്ക്ക് ​ശേ​ഷം​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ 61​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​ ​ഗോ​ളാ​ക്കി​ ​ബ്രൂ​ണോ​ ​ഫെ​ർ​ണാ​ണ്ട​സ് ​യു​ണൈ​റ്റ​ഡി​ന് ​ലീ​ഡ് ​ന​ൽ​കി.​ ​എ​ന്നാ​ൽ​ 67ാം​ ​മി​നി​ട്ടി​ൽ​ ​ക്രി​സ്റ്റീ​യി​ലൂ​ടെ​ ​ബേ​ൺ​ ​മൗ​ത്ത് ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​എ​ഴു​പ​ത്തി​യൊ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ബേ​ൺ​ ​മൗ​ത്തി​ന്റെ ​ജെ​യിം​സ് ​ഹി​ല്ലി​ന്റെ പി​ഴ​വി​ൽ​ ​പി​റന്ന​ ​ഗോ​ളി​ൽ​ ​യു​ണൈ​റ്റ​ഡി​ന് ​വീ​ണ്ടും​ ​ലീ​ഡ്.
എ​ന്നാ​ൽ​ 79​ ​-ാം​ ​മി​നി​ട്ടി​ൽ​ ​ബേ​ൺ​മൗ​ത്തി​ന്റെ​ ​എ​വാ​നി​ൽ​സ​ണെ​ ​ബോ​ക്സി​ൽ​ ​വീ​ഴ്ത്തി​യ​തി​ന് ​യു​ണൈ​റ്റ​ഡി​ന്റെ​ ​മ​ഗ്യൂ​ർ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ടു.​ ​ഈ​ ​ഫൗ​ളി​ന് ​കി​ട്ടി​യ​ ​പെ​നാ​ൽ​റ്റി​ ​ഗോ​ളാ​ക്കി​ ​ഇ​ലി​ ​ജൂ​ന​യ​ർ​ ​ക്രൗ​പി​ ​ബേ​ൺ​മൗ​ത്തി​നെ​ ​വീ​ണ്ടും​ ​ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 31​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 55​ ​പോ​യി​ന്റു​മാ​യി​ ​യു​ണൈ​റ്റ​ഡ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ്.​ 42​ ​പോ​യി​ന്റുള്ള​ ​ബേൺ​മൗ​ത്ത് ​പ​ത്താ​മ​താ​ണ്.


Source link

Related Articles

Back to top button