test del 3
രഞ്ജിത്തിന്റെ ഫോണിലെ തെളിവുകൾ പറയുന്നതെന്ത്?: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ഏഴു ദിവസമായി ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്. രഞ്ജിത്തിനെ കഴിഞ്ഞ ദിവസം 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ തിരികെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരുന്നു.ജനുവരി 30ന് ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് നടക്കുമ്പോൾ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. അതിജീവിത കാരവാനിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ നിന്നെടുക്കുന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസ് നടപടികൾ മുന്നോട്ടു പോവുക. ഇവരിൽ നിന്ന് മൊഴിയെടുത്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രഞ്ജിത്തിനെ കാരവാനിലെത്തിച്ച് തെളിവെടുത്തിരുന്നു. കേസ് വ്യാജമാണെന്നും തനിക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്നുമാണ് രഞ്ജിത്തിന്റെ നിലപാട്. ഇക്കാര്യമായിരിക്കും ജാമ്യാപേക്ഷയിലും ഉന്നയിക്കുക. കരൾമാറ്റ ശസ്ത്രക്രിയ അടക്കം കഴിഞ്ഞതിന്റെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രഞ്ജിത് കോടതിയെ അറിയിക്കും.
Source link


